ddd

തിരുവനന്തപുരം: മാജിക് അക്കാഡമിയുടെ കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലുള്ള ഡിഫറന്റ് ആർട് സെന്ററിൽ ഭിന്നശേഷി കുട്ടികൾക്കായുള്ള പുതിയ ബാച്ചിന്റെ പ്രവേശനോത്സവം ഇന്ന് രാവിലെ 10ന് മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുത്ത 100 കുട്ടികളാണ് ഒരുവർഷം നീളുന്ന പരിശീലനത്തിനെത്തുന്നത്.സംവിധായകനും മാജിക് അക്കാഡമി രക്ഷാധികാരിയുമായ അടൂർ ഗോപാലകൃഷ്ണൻ, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ,കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാൻ ജോർജ്കുട്ടി അഗസ്റ്റി, സി.ഇ.ഒ സൂരജ് രവിന്ദ്രൻ,വികലാംഗക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ ജയഡാളി,ഗായിക മഞ്ജരി,മാജിക് അക്കാഡമി എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, മാനേജർ ബിജുരാജ് സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.