edul

തിരുവനന്തപുരം: സമുദായ സൗഹാർദ്ദത്തിന്റെ വിളനിലമായ കേരളത്തെ കലാപകലുഷിതമാക്കാനുള്ള ചിലരുടെ ആസൂത്രിതമായ നീക്കത്തെ തടയാൻ മതേതര ജനാധിപത്യ വിശ്വാസികൾ മുന്നോട്ടു വരണമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.രവിപിള്ള ചെയർമാനായുള്ള കൃപാ ചാരിറ്റി ഏർപ്പെടുത്തിയ ഈദുൽ ഫിത്തർ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷത വഹിച്ചു.പുണ്യങ്ങളുടെ പൂക്കാലം എന്ന ഗ്രന്ഥം ഇൻഡോ-അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ സെക്രട്ടറി മുഹമ്മദ് ബഷീർ ബാബു മന്ത്രിക്ക് കൈമാറി. ഇമാം ബദ്രുദ്ദീൻ മൗലവി, പ്രദീപ് മധു, സെക്രട്ടറി മുഹമ്മദ് മാഹിൻ, സിദ്ദീഖ് സജീവ് തുടങ്ങിയവർ പങ്കെടുത്തു.