nids

നെയ്യാറ്റിൻകര: നിഡ്സ് രജത ജൂബിലി വാർഷികാഘോഷം നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ചു.തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയുമായി സഹകരിച്ച് നടന്ന രക്തദാനം - ജീവദാനം ക്യാമ്പ്, പ്രദർശന വിപണന മേള മോൺ. അൽഫോൻസ് ലിഗോരിയും കേശദാനം - സ്നേഹദാനം ക്യാൻസർ കെയർപദ്ധതി നിഡ്സ് ഡയറക്ടർ ഫാ. രാഹുൽ ബി. ആന്റോയും ഉദ്ഘാടനം ചെയ്തു. സിനഡാത്മക സഭയിൽ സാമൂഹ്യ ശുശ്രൂഷയുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച പഠനശിബിരം ഡോസാബാസ് ഇഗ്‌നേഷ്യസ് നയിച്ചു.ജൂബിലി ആഘോഷ പൊതുസമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.ജൂബിലി വിദ്യാഭ്യാസ ധനസഹായം,അവാർഡ് ദാനം,സുവനീർ പ്രകാശനം,കർമ്മ പദ്ധതി പ്രകാശനം,ആദരിക്കൽ,നമുക്കായ് നമ്മുടെ നിഡ്സ് പദ്ധതി ഉദ്ഘാടനം,വിദ്യാഭ്യാസ ധനസഹായ വിതരണം എന്നിവയും നടന്നു. ഡോ.വിൻസന്റ് സാമുവേൽ,റൈറ്റ്. മോൺ.ജി.ക്രിസ്തുദാസ്,എം.എൽ.എമാരായ,ആൻസലൻ, എം.വിൻസന്റ് ,മോൺ.വി.പി.ജോസ്,ഡോ.ജോസ് റാഫേൽ,ഫാ.അനിൽകുമാർ,ഫാ.രാഹുൽ ബി.ആന്റോ,അനില പി.ബി,സ്മിത രാജൻ,മാസ്റ്റർ റയാൻ,എൻ.ദേവദാസൻ എന്നിവർ പങ്കെടുത്തു.