photo

പാലോട് : അതിവേഗ റെയിൽ പാതയ്ക്കുവേണ്ടി ഞൊടിയിടയിൽ ഭൂമി കണ്ടെത്തുന്ന സർക്കാർ ഒരു പതിറ്റാണ്ട് പിന്നിട്ട അരിപ്പ,ചെങ്ങറ ഭൂസമരക്കാർക്ക് ഭൂമി കണ്ടെത്തുന്നതിൽ അവഗണന തുടരുകയാണെന്ന് ആദിവാസി ദളിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ പറഞ്ഞു.എ.ഡി.എം.എസ് ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എ.ഡി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് രാജൻ വിഴിഞ്ഞം അദ്ധ്യക്ഷതവഹിച്ചു.വി രമേശൻ,സുനി,ഡി,സുശീല.ആർ,യു.മനോഹരൻ,വിജയൻ ആനാപ്പച്ച,ഓമന ഊക്കോട്, അജിത.എ.തങ്കച്ചി.ജി,പാപ്പൻ വിതുര,ഹക്കിം മടത്തറ,ശിവദാസൻ കല്ലറ എന്നിവർ സംസാരിച്ചു.