ard

ആര്യനാട്: മുഖ്യമന്ത്രിയുടെ പന്ത്രിണ്ടിന പരിപാടിയിൽ ഉൾപ്പെടുത്തി ആര്യനാട് ഗ്രാമപഞ്ചായത്തിലെ കെ.എസ്‌.ആർ.ടി.സി ഡിപ്പോക്കുള്ളിൽ പണി പൂർത്തിയായ വഴിയിടത്തിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ ഓൺലൈനിലൂടെ നിർവഹിക്കും. പഞ്ചായത്ത് ഭരണ സമിതി മുൻകൈയെടുത്തണ് വഴിയിടം പദ്ധതി നടപ്പിലാക്കിയത്.1600ചതുരശ്ര അടിയിലായി 35 ലക്ഷംരൂപ മുടക്കി ഇരുനിലകളായാണ് കെട്ടിടം നിർമ്മിച്ചത്. താഴത്തെ നിലയിൽ പുരുഷൻമാർക്കും സ്ത്രീകൾക്കുമായി രണ്ട് ടോയ്ലെറ്റുകളും അംഗപരിമിതക്കാർക്കായി പ്രത്യേക ടോയ്ലെറ്റും ഒരുക്കിയിട്ടുണ്ട്.
ഡിപ്പോയിലെത്തുന്നവർക്കായി ഇതിനോട് ചേർന്ന് മുലയൂട്ടൽ കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി
ഒന്നാമത്തെ നിലയിൽ ആര്യനാട് കുടുംബശ്രീയുടെ നേതൃത്വത്തിൽ ലഘു ഭക്ഷണ ശാലയും ഒരുക്കി. വൈദ്യുത ജലവിതരണ സംവിധാനത്തിന്റെ പണിയും പൂർത്തിയായിട്ടുണ്ട്. രാവിലെ 6 മുതൽ വൈകീട്ട് 7 വരെയാണ് ലഘു ഭക്ഷണ ശാലയുടെ പ്രവർത്തനം. ജി.സ്റ്റീഫൻ.എം.എൽ.എ താക്കോൽ കൈമാറും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ബിജുമോഹൻ അദ്ധ്യക്ഷത വഹിക്കും.