shaji

കിളിമാനൂർ: പുരയിടവും അതിരും ജെ.സി.ബി ഉപയോഗിച്ച് ഇടിച്ചു തകർത്തത് പൊലീസിൽ പരാതിപ്പെട്ട റിട്ട. അദ്ധ്യാപകനെ വീടു കയറി ആക്രമിച്ചതായി പരാതി. കിളിമാനൂർ ഊമൻ പള്ളിക്കര ശാന്തി നിലയത്തിൽ ടി.ഷാജിയാണ് കിളിമാനൂർ പൊലീസിൽ പരാതി നൽകിയത്.

ഇദ്ദേഹം ഷിർദിസായി ബാവ ക്ഷേത്രം നിർമ്മിക്കാനായി 13 സെന്റ് ഭൂമി വീടിന് സമീപം വാങ്ങിയിരുന്നു. ഇവിടെ കഴിഞ്ഞ ആഴ്ച കണ്ടാലറിയാവുന്ന കുറച്ചുപേർ അതിക്രമിച്ച് കയറി ജെ.സി.ബി ഉപയോഗിച്ച് അതിരുൾപ്പെടെ കിളച്ച് മറിക്കുകയും വിളകൾ നശിപ്പിക്കുകയും ചെയ്തു. സ്കൂട്ടർ നശിപ്പിക്കുകയും ചെയ്തു. തുടർന്ന് കിളിമാനൂർ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം വീണ്ടും പ്രതികൾ ഷാജിയുടെ വീട് ആക്രമിക്കുകയും വീട്ടിൽ ഉണ്ടായിരുന്ന കാർ, സ്കൂട്ടർ എന്നിവ തബൂക്ക് കൊണ്ട് നശിപ്പിച്ചതായും പരാതിയിൽ പറയുന്നു.