വക്കം : വക്കം ഗ്രാമ പഞ്ചായത്ത് നിലയ്ക്കാമുക്കിൽ സ്ഥാപിച്ച ടേക്ക് എ ബ്രേക്കിന്റെ ഉദ്ഘാടനം ഇന്ന് നടക്കും.രാവിലെ 11.30ന് അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.ഒ.എസ്.അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും.ജില്ലാ പഞ്ചായത്ത് അംഗം ആർ.സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ,വൈസ് പ്രസിഡന്റ് ഫിറോസ് ലാൽ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. താജുന്നീസ,വൈസ് പ്രസിഡന്റ് എൻ.ബിഷ്ണു തുടങ്ങിയവർ സംസാരിക്കും.