roc

ഐ,എസ്. ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി നടൻ ആർ. മാധവൻ സംവിധാനം ചെയ്ത റോക്കട്രി ദ നമ്പി ഇഫക്ട് കാൻ ഫിലിം ഫെസ്റ്റിവലിന് പ്രദർശിപ്പിക്കും. മേയ് 19ന് ആണ് വേൾഡ് പ്രീമർ. മാധവൻ തന്നെയാണ് നമ്പി നാരായണനായി അഭിനയിക്കുന്നത്. ജൂലായ് ഒന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. പ്രമുഖ മലയാളി വ്യവസായിയായ ഡോ. വർഗീസ് മൂലന്റെ മൂലൻ പിക്ചേഴ്സും ആർ. മാധവന്റെ ട്രൈ കളർ ഫിലിംസും ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27th ഇൻവെസ്റ്റ്മെന്റ് സും ചേർന്നാണ് നിർമ്മാണം. ഒരേസമയം ഇംഗ്ളീഷിലും ഹിന്ദിയിലും തമിഴിലുമായാണ് ചിത്രീകരിച്ചത്. ബോളിവുഡ് താരം ഷാരൂഖ് ഖാനും കോളിവുഡ് താരം സൂര്യയും അതിഥി വേഷത്തിൽ എത്തുന്നു.സിമ്രാനാണ് നായിക. മലയാളിതാരം ദിനേശ് പ്രഭാകറും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.