
തിരുവനന്തപുരം: ഇന്നലെ ചേരാനിരുന്ന മന്ത്രിസഭായോഗം ഇന്നത്തേക്ക് മാറ്റി വച്ചു. തിങ്കളും ചൊവ്വയും റംസാൻ പ്രമാണിച്ച് അവധിയായിരുന്നതിനാൽ ബുധനാഴ്ച ചേരാനിരുന്ന മന്ത്രിസഭായോഗം ഇന്നലത്തേക്ക് മാറ്റാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. അജൻഡ നോട്ടുകൾ പൂർണമായും തയാറാക്കാനായില്ലെന്ന കാരണത്താലാണ് ഒരു ദിവസത്തേക്ക് കൂടി മാറ്റി വച്ചത്.
അവധികൾക്ക് ശേഷം സെക്രട്ടേറിയറ്റ് പ്രവർത്തിച്ച് തുടങ്ങിയത് ബുധനാഴ്ചയാണ്. അവധിയുടെ ആലസ്യം കഴിഞ്ഞ് ഓഫീസുകളെല്ലാം പൂർണ തോതിലാകാതിരുന്നതാണ് മന്ത്രിസഭായോഗത്തിനുള്ള അജൻഡ നോട്ടുകളുടെ കാര്യത്തിലും കാലതാമസമുണ്ടാക്കിയത്. ഇന്ന് രാവിലെ 9ന് ഓൺലൈനായി മന്ത്രിസഭായോഗം ചേരും.