കൊച്ചി: 19, 20 തിയതികളിൽ എറണാകുളത്ത് നടക്കുന്ന എ.കെ.പി.സി.ടി.എ അറുപത്തിനാലാം സംസ്ഥാന സമ്മേളനത്തിന്റെ മുദ്രാവാക്യം പ്രൊഫ.എം.കെ. സാനു ഇന്ന് പ്രകാശനം ചെയ്യും. അദ്ദേഹത്തിന്റെ വസതിയിൽ വൈകിട്ട് 5ന് നടക്കുന്ന ചടങ്ങിൽ സംസ്ഥാന നേതാക്കൾ പങ്കെടുക്കും. പരിപാടി ഫെയ്സ്ബുക്കിൽ ലൈവായി കാണാം.