kamal

ഉലക നായകൻ കമൽഹാസൻ നായകനായി എത്തുന്ന വിക്രം റിലീസിന് മുൻപേ നൂറുകോടി ക്ളബിൽ ഇടം നേടി. ജൂൺ മൂന്നിന് റിലീസ് ചെയ്യുന്ന ചിത്രം ഒ.‌ടി.ടി റൈറ്റ് സിലൂടെയാണ് നൂറുകോടി ക്ളബിൽ ഇടം പിടിച്ചത്. ഡിസ്നി ഹോട്സ്റ്റാറാണ് അഞ്ചുഭാഷകളിലെയും സാറ്റലൈറ്റ് ഒ.ടി..ടി വിതരണാവകാശം 125 കോടി രൂപക്ക് സ്വന്തമാക്കിയത്. തന്റെ ജീവിതത്തിലെ 36 വർഷത്തെ തപസ് ആണ് ഉലകനായകനൊപ്പമുള്ള സിനിമ എന്ന് ചിത്രത്തിന്റെ സംവിധായകനായ ലോകേഷ് കനകരാജ് സമൂഹമാധ്യമത്തിൽ കുറിച്ചു. ലോകേഷിന്റെ സംവിധാന മികവിനെ കമൽഹാസൻ അഭിനന്ദിക്കുകയും ചെയ്തു.

ചിത്രത്തിന്റെ ട്രെയിലർ , ഒാഡിയോ ലോഞ്ച് മേയ് 15ന് ന‌ടക്കും. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മിക്കുന്ന ചിത്രത്തിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ് ജോസ്, കാളിദാസ് ജയറാം തുടങ്ങി നീണ്ട താരനിര അണിനിരക്കുന്നുണ്ട്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസനും ആർ. മഹേന്ദ്രനും ചേർന്നാണ് നിർമ്മാണം. റിയ ഷിബുവിന്റെ എച്ച്.ആർ. പിക്ചേഴ്സാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. പി.ആർ.ഒ പ്രതീഷ് ശേഖർ.