p

തിരുവനന്തപുരം: ഗവ.കോൺട്രാക്‌ടേഴ്‌സ് ഏകോപന സമിതി സർക്കാരിന് സമർപ്പിച്ച 21 ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കരാറുകാർ 7ന് സെക്രട്ടേറിയറ്റിന് മുന്നിൽ സൂചനാ പണിമുടക്ക് നടത്തും.

വി.എസ്.ശിവകുമാർ ഉദ്‌ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സമിതി കൺവീനർ വർഗ്ഗീസ് കണ്ണമ്പള്ളി, ആർ.രാധാകൃഷ്ണൻ, നജീബ് മണ്ണേൽ, കെ.അനിൽകുമാർ, ഡി.സുരേഷ്, ആർ.വിശ്വനാഥൻ, രാഘുനാഥൻ എന്നിവർ പങ്കെടുത്തു.