ആറ്റിങ്ങൽ: ആറ്റിങ്ങലിലെ ശ്രീപാദം സ്റ്റേഡിയത്തിലെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കി സ്റ്റേഡിയം പൊതുജനങ്ങൾക്ക് തുറന്നുനൽകുമെന്ന് മന്ത്രി വി.അബ്ദുറഹ്‌മാൻ പറഞ്ഞു. സ്റ്റേഡിയത്തിലെ നിർമ്മാണ പ്രവ‌ർത്തികൾ നേരിൽ വിലയിരുത്തിയ മന്ത്രി നിരവധി നിർദ്ദേശങ്ങൾ നൽകി. ഒ.എസ്.അംബിക എം.എൽ.എ, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ, ചീഫ് എൻജിനീയർ ബി.ടി.വി. കൃഷ്ണൻ എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.