
തിരുവനന്തപുരം: സ്‌ഫോടകവസ്തു നിർവീര്യമാക്കാൻ പൂനെ സി.ആർ.പി.എഫ് ക്യാമ്പിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഐ.ഇ.ഡി മാനേജ്‌മെന്റിൽ നൽകിയ പരിശീലനത്തിൽ പൊലീസിന്റെ കമാൻഡോവിഭാഗം തണ്ടർബോൾട്ട് ഒന്നാമതെത്തി. ആറാഴ്ച നീണ്ട പരിശീലനത്തിൽ കൗണ്ടർ ഐ.ഇ.ഡി കോഴ്സിനാണ് തണ്ടർബോൾട്ട് ഓവറോൾ ട്രോഫി നേടിയത്. പ്രത്യേക വൈദഗ്ദ്ധ്യം വേണ്ട ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ തണ്ടർബോൾട്ട് കമാൻഡോ സന്ദീപ് രവി ഒന്നാം സ്ഥാനവും മൊത്തം മികവിന്റെ അടിസ്ഥാനത്തിൽ മൂന്നാം സ്ഥാനവും നേടി മികച്ച കേഡറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. പൊലീസിന്റെ ഇന്ത്യ റിസർവ് ബറ്റാലിയന് പുറമേ എൻ.എസ്.ജി, എസ്.എസ്.ബി, സി.ആർ.പി.എഫ്, കോബ്രാ വിഭാഗങ്ങളിൽ നിന്നായി 114 കേഡറ്റുകൾ പങ്കെടുത്തു.