jal

നെയ്യാറ്റിൻകര:പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ പഴമല,പാൽക്കുളങ്ങര,പെരുങ്കടവിള വാർഡുകളിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷനുകൾ നൽകുന്ന ജലജീവൻ പദ്ധതിയുടെ മൂന്നാഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഴമലയിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദർ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻഡിംഗ് കമ്മി കമ്മിറ്റി ചെയർമാൻ കാനക്കോട് ബാലരാജ്,ഗ്രാമപഞ്ചായത്ത് അംഗം സ്നേഹലതാ അസി.എൻജിനിയർ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.