photo

തിരുവനന്തപുരം: ജില്ലയിൽ 10,000 കോൺഗ്രസ് യൂണിറ്റുകൾ രൂപീകരിക്കാൻ ജില്ലാ കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു. മുതിർന്ന നേതാക്കൾ ഇതിന് നേതൃത്വം നൽകും. ഇതുവരെ ഏകദിന ശില്പശാലകൾ പൂർത്തിയാക്കിയ 135 മണ്ഡലങ്ങളിലാണ് യൂണിറ്റുകൾ രൂപീകരിക്കുന്നത്. കോർപ്പറേഷൻ അതിർത്തിയിൽ യൂണിറ്റ് രൂപീകരണത്തിന് ജില്ലയിലെ കെ.പി.സി.സി ഭാരവാഹികളുൾപ്പെടെ സീനിയർ നേതക്കൾക്ക് ചുമതല നൽകും. ഡി.സി.സി പ്രസിഡന്റ് പാലോട് രവിയുടെ അദ്ധ്യക്ഷതയിൽ കൂടിയ നേതൃയോഗത്തിൽ എൻ.ശക്തൻ, വി.എസ്. ശിവകുമാർ,എം.ആർ. രഘുചന്ദ്രപാൽ, എം. വിൻസന്റ്, വർക്കല കഹാർ, ശരത് ചന്ദ്രപ്രസാദ്, എം.എ.വാഹീദ്, ജി.എസ്. ബാബു, ജി. സുബോധൻ, കെ.മോഹൻകുമാർ,കരകുളം കൃഷ്ണപിള്ള, നെയ്യാറ്റിൻകര സനൽ,മണക്കാട് സുരേഷ്, സെൽവരാജ്, പി.കെ. വേണുഗോപാൽ, സുധീർ ഷാ പാലോട് എന്നിവർ പങ്കെടുത്തു.