
കാട്ടാക്കട: കാട്ടാക്കടയിൽ ആരംഭിച്ച സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. കേരളത്തിൽ ഭക്ഷ്യ ഭദ്രത ഉറപ്പ് വരുത്തുന്നതിന് സുഭിക്ഷ ഹോട്ടലുകൾക്കാവുമെന്ന് മന്ത്രി പറഞ്ഞു.ഇനി വിശക്കുന്നവന് ആഹാരം ഇല്ലെന്ന പരാതി ഉണ്ടാകില്ലെന്നും ഗുണമേന്മയുടെ കാര്യം ഉറപ്പുവരുത്തുമെന്നും മന്ത്രി ഉറപ്പ് നൽകി.ഉദ്ഘാടനം കഴിഞ്ഞ് മന്ത്രിയും ഐ.ബി. സതീഷ് എം.എൽ.എയും സുഭിക്ഷ ഹോട്ടലിൽ നിന്ന് മീനും കൂട്ടി ആഹാരം കഴിച്ചാണ് മടങ്ങിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,സജിത് ബാബു,കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ, ബ്ലോക്ക് പ്രസിഡന്റ് ഇന്ദുലേഖ,ജില്ലാ പഞ്ചായത്തംഗം രാധിക ടീച്ചർ,ഗ്രാമപഞ്ചായത്തംഗം എസ്.വിജയകുമാർ,ബ്ലോക്ക് പഞ്ചായത്തംഗം വി.ജെ.സുനിത, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഊണ് കഴിച്ചു. കഴിച്ച ഭക്ഷണത്തിന്റെ പണം നൽകിയാണ് മന്ത്രി മടങ്ങിയത്.
20 രൂപയ്ക്കാണ് ഊണ് നൽകുന്നത്. നാല് കൂട്ടുകറികളും, മൂന്ന് ഒഴിച്ചു കറികളും സുഭിക്ഷ ഹോട്ടലിൽ ഒരുക്കിയിട്ടുണ്ട്.കൂടാതെ 30രൂപ നിരക്കിൽ മത്സ്യവും ആവശ്യക്കാർക്ക് നൽകും.