
കോഴിക്കോട്: ദുബായിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ വ്ളോഗറും ആൽബം താരവുമായ റിഫ മെഹ്‌നുവിന്റെ മൃതദേഹം ' വീണ്ടും ' പോസ്റ്റ്മോർട്ടം നടത്തും. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒരു ഫോറൻസിക് പ്രൊഫസറുടെ നേതൃത്വത്തിലുള്ള സംഘം അടുത്താഴ്ച മൃതദേഹം ഖബറടക്കിയ സ്ഥലത്ത് എത്തിയാണ് ഫോസ്റ്റ് മോർട്ടം നടത്തുക.
മരണത്തിൽ ഭർത്താവ് മെഹ്‌നുവിനെ പ്രതിയാക്കി കാക്കൂർ പൊലീസ് കേസ് എടുത്ത സാഹചര്യത്തിൽ പോസ്റ്റ്മോർട്ടം നടത്താൻ കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന താമരശേരി ഡിവൈ.എസ്.പി ടി.കെ അഷറഫ് ആർ.ഡി.ഒയോട് അനുമതി തേടിയിരുന്നു. ആർ.ഡി.ഒ അനുമതി നൽകിയതോടെ പൊലീസ് രേഖാമൂലം ഫോറൻസിക് വിഭാഗത്തിന് അപേക്ഷ നൽകുകയായിരുന്നു.കാസർകോട് സ്വദേശിയാണ് ഭർത്താവ് മെഹ്‌നു. ഇവർക്ക് രണ്ട് വയസുള്ള മകനുണ്ട്.