1

വിഴിഞ്ഞം: തീരസംരക്ഷണ സേനാ മേധാവി ഡയറക്ടർ ജനറൽ വി.എസ്. പത്താനിയ വിഴിഞ്ഞം തീരസംരക്ഷണ സേനാ സ്റ്റേഷൻ സന്ദർശിച്ചു. ഭാരതീയ തീരസംരക്ഷണ സേനാമേധാവിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ സന്ദർശനമാണിത്. തെക്കൻ കേരള തീരത്തെ തീരസംരക്ഷണ സേനയുടെ ഉപരിതല പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തന വിന്യാസ രീതികൾ അദ്ദേഹം വിലയിരുത്തി.

വിഴിഞ്ഞത്തെ തീരസംരക്ഷണ സേനാ ജെട്ടിയുടെ നിർമ്മാണത്തിന് തടസമായ ബ്രഹ്മേക്ഷര ടഗ്ഗിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെയും കേരള മാരിടൈം ബോർഡിന്റെയും തീരുമാനത്തിൽ അദ്ദേഹം നന്ദി അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണയോടെ തിരുവനന്തപുരത്ത് എയർ എൻക്ലേവ് ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.