
തിരുവനന്തപുരം: നഗരസഭ ഹെൽത്ത് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ ഹോട്ടലുകളിൽ വ്യാപക പരിശോധന നടത്തി.നാല് സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന.ഹെൽത്ത് ഓഫീസർ ഡോ.ഗോപകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഒട്ടനവധി ഹോട്ടലുകൾക്ക് നോട്ടീസ് നൽകി.വരും ദിവസങ്ങളിൽ നഗരസഭ പരിധിയിൽ കർശനമായ തുടർ പരിശോധനകൾ ഉണ്ടാകുമെന്ന് മേയർ അറിയിച്ചു.