തിരുവനന്തപുരം: ജോസ്‌കോ ജുവലേഴ്സിന്റെ ലോകോത്തര സിഗ്‌നേച്ചർ എഡിഷൻ ഷോറൂം ലുലുമാളിൽ ഉദ്ഘാടനത്തിനൊരുങ്ങി. നാളെ രാവിലെ 11.30ന് തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികളായ കോളേജ് വിദ്യാർത്ഥിനികളാണ് ഉദ്ഘാടനം നിർവഹിക്കുക. ഒരു പവൻ വീതമുള്ള സ്വർണനാണയമാണ് ഉദ്ഘാടകരെ കാത്തിരിക്കുന്നത്.

നാല് ഭാഗ്യശാലികൾക്ക് പ്രോത്സാഹന സമ്മാനമായി നാല് ഗ്രാം വീതമുള്ള സ്വർണനാണയം ലഭിക്കും. ഉപഭോക്താവിന്റെ ഇഷ്ടത്തിന് അനുസരിച്ചുള്ള വിവിധതരം ആഭരണങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാകുമെന്നതാണ് ജോസ്‌കോ ലുലുമാൾ ഷോറൂമിന്റെ പ്രത്യേകതയെന്ന് ജോസ്‌കോ ഗ്രൂപ്പ് എം.ഡിയും സി.ഇ.ഒയുമായ ടോണി ജോസ് അറിയിച്ചു. 50,000 രൂപയ്‌ക്ക് മുകളിലുള്ള സ്വർണാഭരണ പർച്ചേസുകൾക്ക് സ്വർണനാണയമാണ് സമ്മാനം. 25,000 രൂപയ്ക്ക് മുകളിലുള്ള സ്വർണാഭരണ പർച്ചേസുകൾക്ക് ഗിഫ്റ്റ് വൗച്ചറാണ് സമ്മാനമായി ലഭിക്കുക. ഡയമണ്ട്, അൺകട്ട് ഡയമണ്ടാഭരണങ്ങൾക്ക് സ്‌പെഷ്യൽ ഡിസ്‌കൗണ്ടുമുണ്ട്. എല്ലാ പർച്ചേസുകൾക്കും ഉദ്ഘാടന ഓഫറായി പ്രത്യേക സമ്മാനം നേടാം.

ലാളിത്യവും പ്രൗഢിയും നിറയുന്ന ബെൽജിയം കട്ട് ബ്രൈഡൽ ഡയമണ്ട് ഡിസൈനുകൾ, സോളിറ്റയർ കളക്ഷൻസ്, ഭാരതത്തിന്റെ തനത് പാരമ്പര്യം ഉൾക്കൊള്ളുന്ന അൺകട്ട് ഡയമണ്ട് ഡിസൈനുകൾ, ബ്രാന്റഡ് അംഗന അൺകട്ട് വെഡിംഗ് ഡിസൈനുകൾ, റോസ് ആൻഡ് ബോസ് വെഡിംഗ് ബാൻഡ് കളക്ഷൻ എന്നിവ ജോസ്‌കോ ജുവലേഴ്സ് ലുലുമാൾ ഷോറൂമിന്റെ മാത്രം പ്രത്യേകതകളാണെന്ന് ടോണി ജോസ് പറഞ്ഞു.