
കള്ളിക്കാട്:മണൽക്ഷാമം പരിഹരിക്കുക,ഡാമുകളിലും നദികളിലും അടിഞ്ഞു കിടക്കുന്ന മണൽ ശേഖരിച്ച് ന്യായവിലയ്ക്ക് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരളാ സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെയ്യാർഡാമിലേയ്ക്ക് മാർച്ചും ധർണയും നടത്തി.ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി മോഹനൻ ഉദ്ഘാടനം ചെയ്തു.സി.പി.എം കാട്ടാക്കട ഏരിയാ സെക്രട്ടറി കെ.ഗിരി,എസ്.എ.സുന്ദർ,കെ.സി.കൃഷ്ണൻകുട്ടി,പി.മണികണ്ഠൻ,കൃഷ്ണപിള്ള,ഷാജി,ദിലീപ്,തങ്കരാജ്,വേങ്കോട് മധു എന്നിവർ സംസാരിച്ചു.