
ഉദിയൻകുളങ്ങര: വേനൽ പഠനക്യാമ്പ് ഉദ്ഘാടനം ചെയ്തു. മരുതത്തൂർ നേതാജി സഖ്യം സംഘടിപ്പിച്ച വേനൽ പറവകൾ പഠന ക്യാമ്പ് നെയ്യാറ്റിൻകര ഡി.വൈ.എസ്.പി ശ്രീകാന്ത് ഉദ്ഘാടനം ചെയ്യുതു. കുട്ടികളിൽ പ്രകൃതിയെക്കുറിച്ചുള്ള പഠനവും, കലാ-കായിക രംഗങ്ങളിൽ കഴിവ് വളർത്താൻ ലക്ഷ്യമിടുന്നതാണ് ക്യാമ്പ്. പ്രമുഖ സൈക്കോളജിസ്റ്റ് രാജേഷ് മഹേശ്വർ, ബിനു മരുതത്തൂർ, ടി.എസ്. ലിവിംഗ്സ് കുമാർ, രാജീവ് വി.നായർ എന്നിവർ പങ്കെടുത്തു.