v

തിരുവനന്തപുരം: കൽക്കരിക്ഷാമം മൂലമുള്ള വൈദ്യുതി പ്രതിസന്ധി നവംബർ വരെ തുടർന്നേക്കാമെന്നതിനാൽ ജലവൈദ്യുത പദ്ധതികളിലൂടെ 1500 മെഗാവാട്ട് അധികം ഉത്പാദിപ്പിച്ച് കുറവ് നികത്തുന്നത് ഉൾപ്പെടെയുള്ള ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. അതേസമയം, നിലവിൽ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൽക്കരിക്ഷാമം കൂടാതെ താപനിലയങ്ങളുടെ നിയന്ത്രണം സ്വകാര്യമേഖലയിലേക്ക് പോകുന്നതോടെ അവയെ ആശ്രയിച്ചുള്ള വൈദ്യുതി വിതരണ സംവിധാനം ഏത് നിമിഷവും പ്രതിസന്ധിയിലാവും. ഇത് മറികടക്കാൻ ജലവൈദ്യുത പദ്ധതികൾ നടപ്പാക്കേണ്ടിവരും. സംസ്ഥാനത്ത് 3000 ടി.എം.സി ജലം കിട്ടുന്നുണ്ട്. ഇപ്പോൾ 300 ടി.എം.സി പോലും ഉപയോഗിക്കുന്നില്ല. 2000 ടി.എം.സി വരെ ഉപയോഗിക്കാനാകുമെന്നാണ് പഠനറിപ്പോർട്ടുകൾ.

എന്നാൽ, പരിസ്ഥിതി പ്രശ്നങ്ങൾ മൂലം ഉത്പാദനത്തിലേക്ക് കടക്കാനാവില്ല.

സംസ്ഥാനത്തെ ഉപഭോഗം

ഒരു വർഷം : 25,416

ഇവിടെ ഉത്പാദിപ്പിക്കുന്നത്: 10,516

പുറമെ നിന്ന് വാങ്ങുന്നത്: 14,900

(ദശലക്ഷം യൂണിറ്റ് കണക്കിൽ)

പ്രതിദിന കുറവ് 400 മെഗാവാട്ട്

രാത്രിയിൽ കുറവ് വരുന്ന 400 മെഗാവാട്ട് പ്രതിദിന വൈദ്യുതിക്കമ്മി മറികടക്കാൻ 20 രൂപ വരെ യൂണിറ്റിന് നൽകി വാങ്ങുന്നതിനാൽ നാലുകോടിയോളം രൂപയുടെ അധിക ബാദ്ധ്യതയുണ്ട്. ഇടുക്കി രണ്ടാംഘട്ടം, ശബരിഗിരി തുടങ്ങിയ വൻകിടപദ്ധതികളിലൂടെയും എട്ടോളം ചെറുകിട പദ്ധതികളിലൂടെയും 1500 മെഗാവാട്ട് വൈദ്യുതിയും സോളാർ പദ്ധതികളിലൂടെ 3000 മെഗാവാട്ട് വൈദ്യുതിയുമാണ് സർക്കാരിന്റെ ലക്ഷ്യം.

അതിരപ്പിള്ളിയിൽ കണ്ണില്ല

അതിരപ്പിളളി പദ്ധതി വീണ്ടും ഏറ്റെടുക്കുമോയെന്ന ചോദ്യത്തിന് മന്ത്രി ഉത്തരം പറഞ്ഞില്ല. എന്നാൽ, അതിരപ്പിള്ളി വിവാദമുയർത്തി മറ്റനേകം പദ്ധതികൾ പ്രതിസന്ധിയിലാക്കുന്ന സമീപനമാണിവിടെയുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

നിരക്ക് വർദ്ധന ഒഴിവാക്കാനാവില്ല

കെ.എസ്.ഇ.ബിക്ക് കഴിഞ്ഞ സാമ്പത്തിക വർഷം 1466 കോടിരൂപയുടെ പ്രവർത്തന ലാഭം നേടാനായെങ്കിലും സഞ്ചിത നഷ്ടം കണക്കാക്കുമ്പോൾ നിരക്ക് വർദ്ധന ഒഴിവാക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. 2011ന് ശേഷം ആദ്യമായാണ് പ്രവർത്തനലാഭം നേടുന്നത്. 2020-21ൽ 1822 കോടിയായിരുന്നു നഷ്ടം. കൂടാതെ 14,000 കോടിയുടെ സഞ്ചിതനഷ്ടവുമുണ്ട്. മികച്ച ഡാം മാനേജ്മെന്റ്, വിലകൂടിയ വൈദ്യുതിവാങ്ങാതെ ജലവൈദ്യുതി ഉപയോഗിക്കൽ, വിലകുറയുമ്പോൾ ജലവൈദ്യുതി ഉപഭോഗം കുറയ്ക്കൽ തുടങ്ങിയ പ്രവർത്തനരീതിയിലൂടെയാണ് ലാഭം കൈവരിക്കാനായത്.

വാർത്താസമ്മേളനത്തിൽ കെ.എസ്.ഇ.ബി ചെയർമാനും എം.ഡിയുമായ ഡോ. ബി. അശോക്, വൈദ്യുതിവകുപ്പ് സെക്രട്ടറി രാജേഷ് കുമാർ സിൻഹ, അനെർട്ട്, ഇ.എം.സി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിവയുടെ മേധാവികളും കെ.എസ്.ഇ.ബി ഡയറക്ടർമാരും പങ്കെടുത്തു.

ആ​ദ്യ​ ​സൗ​ജ​ന്യ​ ​വൈ​ദ്യു​തി​ ​പ​ദ്ധ​തി
കു​ഴ​ൽ​മ​ന്ദ​ത്ത്3​ ​മാ​സ​ത്തി​ന​കം

​ ​ത​ല​സ്ഥാ​ന​ത്തെ​ ​സോ​ളാ​ർ​ ​ന​ഗ​ര​മാ​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​പാ​വ​പ്പെ​ട്ട​വ​ർ​ക്കു​വേ​ണ്ടി​ ​സം​സ്ഥാ​ന​ത്തെ​ ​ആ​ദ്യ​ ​സൗ​ജ​ന്യ​ ​വൈ​ദ്യു​തി​ ​പ​ദ്ധ​തി​ ​പാ​ല​ക്കാ​ട്ടെ​ ​കു​ഴ​ൽ​മ​ന്ദ​ത്ത് ​മൂ​ന്ന് ​മാ​സ​ത്തി​നു​ള്ളി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യാ​ൻ​ ​മ​ന്ത്രി​ ​കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​ന​ട​ന്ന​ ​വാ​ർ​ഷി​ക​ ​അ​വ​ലോ​ക​ന​ ​യോ​ഗ​ത്തി​ൽ​ ​തീ​രു​മാ​നം.​ ​ര​ണ്ട് ​കി​ലോ​വാ​ട്ട് ​ഉ​ത്പാ​ദ​ന​ ​ശേ​ഷി​യു​ള്ള​ ​സോ​ളാ​ർ​ ​പ്ളാ​ന്റ് ​സ്ഥാ​പി​ച്ച് ​അ​ത് ​ഗ്രി​ഡി​ലേ​ക്ക് ​എ​ടു​ക്കു​ക​യും​ ​അ​തി​ന് ​തു​ല്യ​മാ​യ​ ​വൈ​ദ്യു​തി​ ​സൗ​ജ​ന്യ​മാ​യി​ ​പാ​വ​പ്പെ​ട്ട​വ​രു​ടെ​ ​വീ​ടു​ക​ളി​ൽ​ ​ന​ൽ​കു​ന്ന​തു​മാ​ണ് ​പ​ദ്ധ​തി.​ ​ചെ​ല​വ് 24.3​ ​ല​ക്ഷം​ ​രൂ​പ.​ 17​ ​ല​ക്ഷം​ ​രൂ​പ​ ​ത​ദ്ദേ​ശ​സ്ഥാ​പ​നം​ ​വ​ഹി​ക്കും.​ ​ശേ​ഷി​ക്കു​ന്ന​ത് ​കേ​ന്ദ്ര​ ​സ​ബ്സി​ഡി.

തി​രു​വ​ന​ന്ത​പു​രം​ ​ന​ഗ​ര​ത്തെ​ ​സം​സ്ഥാ​ന​ത്തെ​ ​ആ​ദ്യ​ ​സ​മ്പൂ​ർ​ണ​ ​സോ​ളാ​ർ​ ​ന​ഗ​ര​മാ​ക്കി​ ​മാ​റ്റു​ന്ന​ ​പ​ദ്ധ​തി​യും​ ​ന​ട​പ്പാ​ക്കും.​ ​സെ​ക്ര​ട്ടേ​റി​യ​റ്റ്,​ ​നി​യ​മ​സ​ഭാ​മ​ന്ദി​ര​ങ്ങ​ളി​ൽ​ ​നൂ​റ് ​കി​ലോ​വാ​ട്ട്,​ ​ടെ​ക്നോ​പാ​ർ​ക്കി​ൽ​ 500​ ​കി​ലോ​വാ​ട്ട് ​ശേ​ഷി​യു​ള്ള​ ​പ്ളാ​ന്റു​ക​ൾ​ ​സ്ഥാ​പി​ക്കും.​ 400​ഒാ​ളം​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​പ്ളാ​ന്റു​ക​ൾ​ ​ഏ​ർ​പ്പെ​ടു​ത്തും.​ ​ഇ​തോ​ടെ​ ​ന​ഗ​ര​ത്തി​ലെ​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ല്ലാം​ ​സോ​ളാ​ർ​ ​വൈ​ദ്യു​തി​ ​ല​ഭി​ക്കു​ന്ന​ ​രാ​ജ്യ​ത്തെ​ ​ആ​ദ്യ​ ​ന​ഗ​ര​മാ​യി​ ​തി​രു​വ​ന​ന്ത​പു​രം​ ​മാ​റും.​ 21​കോ​ടി​യാ​ണ് ​ചെ​ല​വ്.​ ​ഇ​തി​ന് ​ലോ​ക​ബാ​ങ്കി​ൽ​ ​നി​ന്ന് ​വാ​യ്പ​യെ​ടു​ക്കാ​ൻ​ ​അ​നു​മ​തി​യാ​യി​ട്ടു​ണ്ട്.​ ​പ​ദ്ധ​തി​ ​ഉ​ട​ൻ​ ​തു​ട​ങ്ങും.