vld-1

വെള്ളറട: കേരളം ഭാരതത്തിന്റെ മാതൃകയായത് നിരന്തര പ്രവർത്തനത്തിലൂടെയെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. അടിസ്ഥാന ജനവിഭാഗങ്ങളുൾപ്പെടെ എല്ലാവരുടെയും കഠിന പരിശ്രമം ഇതിനുപിന്നിലുണ്ട്. ആര്യങ്കോട് ഗ്രാമപഞ്ചായത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പണികഴിപ്പിച്ച ഡി. അംബ്രോസ് സ്മാരക ഹാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിസന്റ് ഒ. ഗിരിജ കുമാരി അദ്ധ്യക്ഷത വഹിച്ചു. ആദ്യത്തെ ഭരണസമിതി അംഗങ്ങളുടെ ഛായാചിത്രം സി.കെ. ഹരീന്ദ്രൻ എം.എൽ.എ അനാച്ഛാദനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. ലാൽകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അൻസജിതാ റസൽ, വി.എസ് ബിനു, ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റ് സിമി, ഐ.ആർ. സുനിത, എ. അൽഫോൺസ, കെ. ഗോപാലകൃഷ്ണൻ, എസ്. ശശികല, കെ.കെ. സജയൻ, സ്റ്റീഫൻ, അനീഷ് ചൈതന്യ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് എ.എസ്. ജീവൽ കുമാർ സ്വാഗതവും സെക്രട്ടറി കലാറാണി നന്ദിയും രേഖപ്പെടുത്തി.