
തിരുവനന്തപുരം: വിദൂരവിദ്യാഭ്യാസവിഭാഗം മൂന്നാം സെമസ്റ്റർ എം.ബി.എ. (വിദൂരവിദ്യാഭ്യാസം), പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എസ്‌സി. മാത്‌സ് (റെഗുലർ - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2017, 2018 അഡ്മിഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ മേയ് 18 ന് കാര്യവട്ടം കാമ്പസിലെ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും. നാലാം സെമസ്റ്റർ എം.ബി.എ പരീക്ഷയുടെ വൈവ വോസി മേയ് 19, 20 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ വച്ച് നടത്തും.
അഞ്ചാം സെമസ്റ്റർ ബി.ടെക്, ഡിസംബർ 2021 (2008 സ്‌കീം) ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ - കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് ലാബ്, ഡിജിറ്റൽ സിഗ്നൽ പ്രോസസിംഗ് ലാബ് പ്രാക്ടിക്കൽ പരീക്ഷകൾ മേയ് 9 ന് കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.
അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്‌സി. ഫിസിക്‌സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (328) സ്‌പെഷ്യൽ പരീക്ഷയുടെ പ്രാക്ടിക്കൽ മേയ് 10 ന് നടത്തും.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ 2018 സ്‌കീം ഏഴാം സെമസ്റ്റർ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് ബ്രാഞ്ച് പ്രാക്ടിക്കൽ പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്‌സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി, ഫിസിക്‌സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബാച്ചിലർ ഒഫ് സോഷ്യൽ വർക്ക്, എൻവയോൺമെന്റൽ സയൻസ് ആൻഡ് എൻവയോൺമെന്റ് ആൻഡ് വാട്ടർ മാനേജ്‌മെന്റ് പ്രോഗ്രാമുകളുടെ പ്രാക്ടിക്കൽ ആൻഡ് പ്രോജക്ട് വൈവ പരീക്ഷ മേയ് 9 മുതൽ.
ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബി കോം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയുടെ പ്രോജക്ട്/വൈവ/പ്രാക്ടിക്കൽ പരീക്ഷ മേയ് 9 മുതൽ.
യൂണിയൻ (2021 - 2022) ഭാരവാഹികളുടേയും, സെനറ്റ്/സ്റ്റുഡന്റ്സ് കൗൺസിലിലേക്കുമുള്ള വിദ്യാർത്ഥി പ്രതിനിധികളുടേയും തിരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടിക സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. തിരുത്തലുകൾ, ഒഴിവാക്കലുകൾ, കൂട്ടിച്ചേർക്കലുകൾ എന്നിവക്കുള്ള അപേക്ഷകൾ രേഖകൾ സഹിതം 18 ന് വൈകിട്ട് 5നകം സർവകലാശാല രജിസ്ട്രാർക്ക് നൽകണം.