തിരുവനന്തപുരം: തീരസംരക്ഷണ സേനാ മേധാവി ഡയറക്ടർ ജനറൽ വി.എസ്. പത്താനിയ വിഴിഞ്ഞം തീരസംരക്ഷണ സേനാ സ്​റ്റേഷൻ സന്ദർശിച്ചു. തെക്കൻ കേരള തീരത്തെ തീരസംരക്ഷണ സേനയുടെ പ്രവർത്തന, വിന്യാസ രീതികൾ അദ്ദേഹം അവലോകനം ചെയ്തു. തുടർന്ന് വിഴിഞ്ഞത്തെ തീരസംരക്ഷണ സേന ജെട്ടിയും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനലിനു സമീപമുള്ള തീരസംരക്ഷണ സേന എയർ എൻക്ലേവ് പ്രദേശവും സന്ദർശിച്ചു.