ഉദിയൻകുളങ്ങര: കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. തിരുവനന്തപുരം മണക്കാട് താലൂക്കിൽ ഐരാണിമുട്ടം ചരുവിളാകത്തു പുത്തൻവീട്ടിൽ അമ്പു എന്ന നന്ദു (23), മണക്കാട് ഐരാണിമുട്ടം ചിറപ്പാലം ആറ്റുവരമ്പു വീട്ടിൽ സംഗീത് (23) എന്നിവരെയാണ് അമരവിള എക്സൈസ് റേഞ്ച് പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് ചായ്ക്കേട്ടുകോണം ജംഗ്ഷനിൽ വില്പനക്കായി ബൈക്കിൽ കടത്തിക്കൊണ്ടുവരികയായിരുന്ന ഒരു കിലോ ഇരുനൂറ് ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്. എക്സൈസ് ഇൻസ്‌പെക്ടർ വി.എ. വിനോജിന്റെ നേതൃത്വത്തിൽ എ.ഇ.ഐ ഗ്രേഡ് വിജയകുമാർ, സി.പി.ഒമാരായ ഷാജി, സുധീഷ് യു, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് ആർ.എസ്, ശങ്കർ.പി, ഡ്രൈവർ സനൽ കുമാർ എന്നിവരുടെ സംഘമാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.