പാറശാല: പാറശാല മേജർ ശ്രീമഹാദേവർ ക്ഷേത്രത്തിലെ മേട തിരുവാതിര മഹോത്സവം 6ന് കൊടിയേറി 15ന് ആറാട്ടോടു കൂടി സമാപിക്കും.ഉത്സവ ദിവസങ്ങളിൽ രാവിലെ ഗണപതിഹോമം,ഭസ്മാഭിഷേകം,ക്ഷീരധാര,അഷ്ടദ്രവ്യ കലശാഭിഷേകം,കളഭാഭിഷേകം,വൈകിട്ട് പുഷ്പാഭിഷേകം എന്നിവ.ഇന്ന് വൈകിട്ട് 6ന് ആചാരപ്രകാരം കൊടി, കൊടിക്കയർ എന്നിവയുമായുമായി ഓലക്കുടയുമേന്തി ക്ഷേത്രത്തിലേക്കുള്ള എഴുന്നെള്ളത്ത്, രാത്രി 8ന് മേൽ 9 നകം കൊടിയേറ്റ്.8.30 ന് ഭജന, 9.30 തിരുവാതിരക്കളി. 7 ന് ഉച്ചക്ക് 12 ന് ഭജന, വൈകിട്ട് 5.30 ന് സ്വരലയമാധുരി, രാത്രി 7 ന് ഭരതനാട്യം,9 ന് കഥകളി.8 ന് ഉച്ചക്ക് 12.30 ന് ഭജന,വൈകിട്ട് 5 ന് കളരിപ്പയറ്റ്, രാത്രി 7 ന് മ്യുസിക് മെഗാഷോ, 9 ന് കഥകളി. മെയ് 9 ന് 12 ന് അഷ്ടപതിയും ശ്രീകൃഷ്ണാമൃതവും,5 ന് ഓട്ടൻതുള്ളൽ, 6.30 ന് ഭകതിഗാനമേള, 7.30 ന് നൃത്തം, 8.30 ന് ഋഷഭ വാഹനത്തിൽ എഴുന്നെള്ളത്ത്, 9 ന് കഥകളി. മെയ് 10 ന് വൈകിട്ട് 5.30 ന് സാംസ്കാരിക സമ്മേളനം,7.30 ന് സംഗീത സദസ്, 10 ന് നാടകീയ നൃത്തം.മെയ് 11 ന് ഉച്ചക്ക് 12.30 ന് ഭക്തിഗാനമേള, വൈകിട്ട് 5 ന് ഓട്ടൻതുള്ളൽ, 6.30 ന് പുല്ലാങ്കുഴൽ കച്ചേരി, രാത്രി 7.30 ന് നൃത്തം, 9.30 ന് ഭക്തിഗാനമേള.12 ന് രാവിലെ 11 ന് ഉത്സവബലി ദർശനം, വൈകിട്ട് 5.30 ന് ഹാരികഥാ പ്രസംഗം, 7 ന് നൃത്തം, 8 ന് ഋഷഭ വാഹനത്തിൽ എഴുന്നെള്ളത്ത്,9.30 ന് ഗാനമേള.13 ന് വൈകിട്ട് 6.30 ന് ഡാൻസ്,8 ന് സംഗീത കച്ചേരി,8.30 ന് സേവ,10 ന് കളിയാട്ടക്കാലം.14 വൈകിട്ട് 6.30 ന് നാദസ്വര കച്ചേരി,7.30 ന് ശിങ്കാരിമേളം,8 ന് ടൗൺ ചുറ്റി എഴുന്നെള്ളിപ്പ്, പഞ്ചവാദ്യം, 9 ന് പാഠകം. മെയ് 15 ന് വൈകിട്ട് 5.30 ന് ആറാട്ട് എഴുന്നെള്ളിപ്പ്, 6 ന് ആറാട്ട്, 7.30 ന് തിച്ചെഴുന്നെള്ളിപ്പ്, തുടർന്ന് തൃക്കൊടി ഇറക്ക്, 7 ന് ആറാട്ട് സദ്യ, രാത്രി 9.30 ന് മെഗാഗാനമേള.