
വെഞ്ഞാറമൂട്: പെരുന്നാൾ ദിനത്തിൽ പുതൂർ അലിഫ് സാംസ്‌കാരിക സമിതി പ്രവർത്തകർ പാവപ്പെട്ടവരുടെ വീടുകളിൽ ധാന്യ കിറ്റുകൾ എത്തിച്ചു.റംസാൻ മാസം ആരംഭിച്ചത് മുതൽ പെരുന്നാൾ ദിനം വരെ സജീവമായിരുന്നു പ്രവർത്തകർ. സമിതി പ്രസിഡന്റ് ഷിഹാബുദീൻ പുതൂർ, സെക്രട്ടറി കെ. മുഹമ്മദ് റാഫി, ട്രഷറർ നാസിം മുള്ളിക്കാട്, വൈസ് പ്രസിഡന്റ് അബ്ദുൽ സലാം, ജോയിന്റ് സെക്രട്ടറി റഷീദ്, രക്ഷാധികരി അബ്ദുൽ വാഹിദ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സജീർ, ലത്തീഫ്, ഷാൻ എന്നിവർ പങ്കെടുത്തു. ജീവകാരുണ്യ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് അലിഫ് സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്നത്.