
കല്ലമ്പലം : തെളിനീർ ഒഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ഒറ്റൂർ പഞ്ചായത്തിലെ കല്ലാംപൊറ്റ തോട് ശുചീകരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി.ബീന ഉദ്ഘാടനം ചെയ്തു.ഒറ്റൂർ പാടശേഖരത്തിലെ കാർഷിക ആവശ്യങ്ങൾക്ക് വർഷങ്ങളായി കല്ലാംപൊറ്റ തോട് ഉപയോഗിച്ച് വരുന്നു.മണമ്പൂർ,ഒറ്റൂർ പഞ്ചായത്തുകളിലെ വിവിധ തോടുകൾ കൂടി ചേരുന്നതാണ് കല്ലാംപൊറ്റ തോട്.തുടർന്ന് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തടയണ നിർമ്മിച്ചു.ശുചീകരണത്തിന്റെ ഭാഗമായി തടയണകളും വൃത്തിയാക്കി. ജില്ലാ പഞ്ചായത്തംഗം വി.പ്രിയദർശിനി,വൈസ് പ്രസിഡന്റ് ജയപ്രകാശ്,മറ്റു ജനപ്രതിനിധികൾ,തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.പഞ്ചായത്തിലെ എല്ലാവാർഡുകളിലും ജല പരിശോധന പൂർത്തിയായതായി അധികൃതർ അറിയിച്ചു.