
തിരുവനന്തപുരം: കെ.എസ്.ഇ.ബി ലോഗോയിലെ മിന്നലിന്റെ നിറം മാറ്റി പരിഷ്കരിച്ചു. വെളുത്ത നിറത്തിനു പകരം പുതിയ ലോഗോയിൽ മിന്നൽ തത്തപ്പച്ചനിറത്തിലായിരിക്കും. ഹരിത ഉൗർജ്ജത്തിന് നൽകുന്ന പ്രധാന്യം ധ്വനിപ്പിച്ചുകൊണ്ടാണ് നിറംമാറ്റമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബി. അശോക് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി പുതിയ ലോഗോ പ്രകാശനം ചെയ്തു. ഉൗർജ്ജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ സന്നിഹിതനായിരുന്നു.