തിരുവനന്തപുരം; കൃഷി വകുപ്പ് നടപ്പിലാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 8.30ന് വലിയശാല ഗവൺമെന്റ് എൽ.പി സ്‌കൂളിൽ മന്ത്രി ജി.ആർ.അനിലിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.ഇതിനോടനുബന്ധിച്ച് സ്‌കൂൾ പച്ചക്കറികൃഷിയുടെ ഉദ്ഘാടനം മന്ത്രി ആന്റണി രാജുവും പച്ചക്കറി വിത്ത് വിതരണോദ്ഘാടനം മേയർ ആര്യരാജേന്ദ്രനും നിർവഹിക്കും.