ksrtc-

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധി വരിഞ്ഞുമുറുക്കുന്നതിനിടെ ബസുകൾ കഴുകാൻ 1.12 കോടിയുടെ ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ വാങ്ങാനുള്ള ഒരുക്കത്തിലാണ് കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും വകയില്ലാതെ സർക്കാരിന് മുന്നിൽ ഓരോ മാസവും കൈനീട്ടി കേഴുന്നതിനിടെയാണ് തലതിരിഞ്ഞ ഈ നീക്കം. ആർ. ബാലകൃഷ്‌ണപിള്ള ഗതാഗത മന്ത്രിയായിരിക്കെ 68 ലക്ഷത്തിന് ഈ യന്ത്രം വാങ്ങിയെങ്കിലും മൂന്നുമാസം കഴിഞ്ഞ് പണിമുടക്കിയപ്പോൾ ആക്രിവിലയ്‌ക്ക് വിറ്റൊഴിവാക്കുകയായിരുന്നു.

അടുത്തിടെ നിരത്തിലിറക്കിയ സ്വിഫ്ട് ബസുകളടക്കം കഴുകിയിട്ടും വൃത്തിയാകുന്നില്ലെന്ന പരാതിയെ തുടർന്നാണ് ഈ തീരുമാനം. തമ്പാനൂർ ബസ് ടെർമിനലിലാണ് യന്ത്രം സ്ഥാപിക്കുന്നത്. താത്പര്യപത്രം ക്ഷണിച്ചപ്പോൾ എത്തിയ മൂന്ന് കമ്പനികളോട് ടെൻഡർ സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. നാല് വർഷം മെഷീന്റെ പരിപാലനച്ചുമതല കരാറെടുക്കുന്ന കമ്പനിക്കാണ്. വെള്ളത്തിന്റെയും ഡിറ്റർജന്റിന്റെയും ചെലവ് കെ.എസ്.ആർ.ടി.സി വഹിക്കും.

നിലവിലെ കഴുകൽ

ഇപ്പോൾ ബസ് കഴുകുന്നത് ദിവസവേതനക്കാരാണ്. ഹോസ് ഉപയോഗിച്ച് ഒരു ബസ് കഴുകുന്നതിന് 25 രൂപ. സൂപ്പർ ഫാസ്‌റ്റ്,​ സിറ്റി സർക്കുലറുകൾ രണ്ട് ദിവസത്തിലൊരിക്കലും ഓർഡിനറി,​ ജൻറം,​ നോൺ എ.സി ബസുകൾ മൂന്ന് ദിവസത്തിലൊരിക്കലും കഴുകും. തമ്പാനൂരിൽ രണ്ടുപേർ രാവിലെയും നാലുപേർ രാത്രിയിലുമായി ഡ്യൂട്ടിയിലുണ്ടാകും. ഒരാൾ പരമാവധി 15 ബസുകൾ കഴുകും.

ഓട്ടോമെറ്റിക് മെഷീൻ
 9 മുതൽ 14.5 മീറ്റർ നീളമുള്ള ബസുകൾ വരെ കഴുകാം

 ഒരു ബസ് കഴുകാൻ വേണ്ടത് 200 ലിറ്റർ വെള്ളം
പ്രതിമാസം 3000 ബസുകൾ കഴുകും

കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ശ​മ്പ​ളം:
സ​ർ​ക്കാ​ർ​ ​കൈ​യൊ​ഴി​യു​ന്നു

തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യി​യി​ലെ​ ​ശ​മ്പ​ള​ ​കാ​ര്യ​ത്തി​ൽ​ ​സ​ർ​ക്കാ​ർ​ ​കൈ​യൊ​ഴി​യു​ന്നു.​ ​ത​ന്റെ​ ​ഉ​റ​പ്പ് ​ത​ള്ളി​ ​സ​മ​രം​ ​ചെ​യ്‌​ത​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ശ​മ്പ​ള​ക്കാ​ര്യം​ ​ഇ​നി​ ​മാ​നേ​ജ്‌​മെ​ന്റ് ​തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്നാ​ണ് ​ഗ​താ​ഗ​ത​മ​ന്ത്രി​ ​ആ​ന്റ​ണി​ ​രാ​ജു​വി​ന്റെ​ ​നി​ല​പാ​ട്.​ ​ഫ​ല​ത്തി​ൽ​ ​ഏ​പ്രി​ലി​ലെ​ ​ശ​മ്പ​ള​വും​ ​വൈ​കു​മെ​ന്നാ​ണ് ​വി​വ​രം.
പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ​ ​മേ​യ് 21​ ​ഓ​ടെ​ ​മാ​ത്ര​മേ​ ​ഏ​പ്രി​ലി​ലെ​ ​ശ​മ്പ​ളം​ ​ന​ൽ​കാ​നാ​വൂ​ ​എ​ന്നാ​യി​രു​ന്നു​ ​മാ​നേ​ജ്‌​മെ​ന്റി​ന്റെ​ ​ആ​ദ്യ​ ​നി​ല​പാ​ട്.​ ​മൂ​ന്ന് ​യൂ​ണി​യ​നു​ക​ൾ​ ​പ​ണി​മു​ട​ക്കി​ലേ​ക്ക് ​നീ​ങ്ങി​യ​തോ​ടെ​ ​ഈ​ ​മാ​സം​ ​പ​ത്തി​ന് ​ന​ൽ​കാ​ൻ​ ​മ​ന്ത്രി​ ​നി​ർ​ദേ​ശി​ച്ചി​രു​ന്നു.​ ​അ​ഞ്ചി​ന് ​ത​ന്നെ​ ​ശ​മ്പ​ള​മി​ല്ലെ​ങ്കി​ൽ​ ​പ​ണി​മു​ട​ക്കു​മെ​ന്ന​ ​ശാ​ഠ്യ​ത്തി​ലാ​യി​രു​ന്നു​ ​യൂ​ണി​യ​നു​ക​ൾ​ ​എ​ന്നാ​യി​രു​ന്നു​ ​മ​ന്ത്രി​യു​ടെ​ ​വി​മ​ർ​ശ​നം.​ ​പ​ണി​മു​ട​ക്ക് ​മൂ​ല​മു​ള്ള​ ​ന​ഷ്ടം​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​ ​വ​ർ​ദ്ധി​പ്പി​ച്ചെ​ന്നും​ ​അ​ദ്ദേ​ഹം​ ​വി​മ​ർ​ശി​ച്ചു.
പ​ത്തി​ന് ​ശ​മ്പ​ളം​ ​ന​ൽ​കാ​ൻ​ ​സ​ർ​ക്കാ​ർ​ ​നി​ർ​ദേ​ശി​ച്ച​താ​ണെ​ന്നും​ ​അ​തു​ ​പോ​ലും​ ​ജീ​വ​ന​ക്കാ​ർ​ ​സ്വീ​ക​രി​ച്ചി​ല്ലെ​ന്നും​ ​ആ​ന്റ​ണി​ ​രാ​ജു​വി​ന്റെ​ ​പ​റ​ഞ്ഞു.​ ​'​എ​ന്റെ​ ​അ​ഭ്യ​ർ​ത്ഥ​ന​ ​ത​ള്ളി​യാ​ണ് ​സ​മ​ര​ത്തി​ലേ​ക്ക് ​പോ​യ​ത്.​ ​ഇ​നി​ ​മാ​നേ​ജ്‌​മെ​ന്റ് ​തീ​രു​മാ​നി​ക്ക​ട്ടെ.​ ​പ​ണി​മു​ട​ക്കി​ലേ​ക്ക് ​ഉ​ണ്ടാ​ക്കി​യ​ ​ന​ഷ്ടം​ ​വ​ലു​താ​ണ്.​ ​ഒ​രു​ ​ദി​വ​സ​ത്തെ​ ​പ​ണി​മു​ട​ക്ക് ​മൂ​ന്ന് ​ദി​വ​സ​ത്തെ​ ​വ​രു​മാ​ന​ത്തെ​ ​ബാ​ധി​ച്ചു.​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യു​ള്ള​ത് ​കൊ​ണ്ടാ​ണ​ല്ലോ​ ​ശ​മ്പ​ളം​ ​മു​ട​ങ്ങി​യ​ത്.​ ​പ്ര​തി​സ​ന്ധി​ ​അ​റി​യാ​വു​ന്ന​വ​രാ​ണ് ​ജീ​വ​ന​ക്കാ​ർ.​ ​ആ​ ​പ്ര​തി​സ​ന്ധി​ ​രൂ​ക്ഷ​മാ​ക്കി​യാ​ണ് ​പ​ണി​മു​ട​ക്കി​യ​ത്.​ ​ഒ​രു​ ​ദി​വ​സം​ ​പ​ണി​മു​ട​ക്കി​യാ​ൽ​ ​പ്ര​ശ്ന​ങ്ങ​ളെ​ല്ലാം​ ​പ​രി​ഹ​രി​ക്കു​മോ​യെ​ന്നും​ ​അ​ദ്ദേ​ഹം​ ​ചോ​ദി​ച്ചു.
ഈ​ ​മാ​സ​ത്തെ​ ​ശ​മ്പ​ള​ത്തി​നും​ ​വാ​യ്പ​ ​എ​ടു​ക്കാ​നു​ള്ള​ ​നീ​ക്ക​ങ്ങ​ൾ​ ​എ​ങ്ങു​മാ​യി​ട്ടി​ല്ല.​ ​ശ​മ്പ​ളം​ ​വൈ​കു​ന്ന​തി​നെ​തി​രെ​ ​സ​ർ​ക്കാ​ർ​ ​അ​നു​കൂ​ല​ ​എ.​ഐ.​ടി.​യു.​സി​ ​പ​ണി​മു​ട​ക്കി​യി​രു​ന്നു.​ ​സി.​ഐ.​ടി.​യു​വി​ൽ​ ​തൊ​ഴി​ലാ​ളി​ക​ളും​ ​പ​ണി​മു​ട​ക്കി​ൽ​ ​പ​ങ്കെ​ടു​ത്തു.