p

തിരുവനന്തപുരം; കണ്ണൂർ ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) (മലയാളം മാദ്ധ്യമം) - തസ്‌തികമാറ്റം മുഖേനയുള്ള തസ്‌തി​കയി​ലേക്ക് 11 നും യു.പി. സ്‌കൂൾ ടീച്ചർ (മലയാളം മാദ്ധ്യമം) തസ്‌തികയിലേക്ക് 11, 12, 13, 25, 26, 27 (മൂന്നാം ഘട്ടം) തീയതികളിലും പി.എസ്.സി കണ്ണൂർ ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

ഒ.എം.ആർ പരീക്ഷ

കേരള സംസ്ഥാന ബാംബു കോർപ്പറേഷനി​ൽ സ്റ്റോർ അസിസ്റ്റന്റ് തസ്‌തികയിലേക്ക് 18 ന് രാവിലെ 10.30 മുതൽ ഉച്ചയ്‌ക്ക് 12.30 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.