തിരുവനന്തപുരം: ജില്ലയിലെ ഭൂമി തരം മാറ്റം അപേക്ഷകൾ അതിവേഗം തീർപ്പാക്കാൻ താത്കാലികമായി നിയമിക്കുന്ന ക്ലാർക്ക് തസ്തികയുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കുള്ള സർട്ടിഫിക്കറ്റ് പരിശോധന ഇന്ന് നടക്കും.ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലുമായി രാവിലെ 10.30 ന് കളക്ടറേറ്റിൽ ഡെപ്യൂട്ടി കളക്ടർ ജനറലിനു മുൻപാകെ നേരിട്ട് ഹാജരാകണം. റാങ്ക് പട്ടിക https://trivandrum.nic.in എന്ന വെബ്‌സൈറ്റിൽ 'താത്കാലിക ക്ലാർക്ക് ഉദ്യോഗാർത്ഥി റാങ്ക് ലിസ്റ്റ്' എന്ന ലിങ്കിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഉദ്യോഗാർത്ഥികൾക്ക് ഇമെയിൽ, വാട്‌സാപ്പ് എന്നിവ വഴിയും അറിയിപ്പ് നൽകിയിട്ടുണ്ട്.