kanam-rajendran

തിരുവനന്തപുരം: ജോ ജോസഫിനെ സഭയുടെ സ്ഥാനാർത്ഥി എന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും ജനങ്ങളുടെ സ്ഥാനാർത്ഥിയാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മത്സരിക്കുന്നത് വിജയിക്കാനാണ്. തൃക്കാക്കരയ്ക്ക് മുൻപ് ഏതെങ്കിലും തിരഞ്ഞെടുപ്പിന് സഭ സ്ഥാനാർത്ഥികളെ നിറുത്തിയിട്ടുണ്ടോ എന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് ചോദിച്ചു. ജോലി ചെയ്താൽ കൂലി കിട്ടണം. കൂലി വേണ്ടാത്തവരുടെ കാര്യം തങ്ങൾക്കറിയില്ലെന്നും കെ.എസ്.ആർ.ടി.സി പണിമുടക്കിൽ എ.ഐ.ടി.യു.സി പങ്കെടുത്തതിനെ ന്യായീകരിച്ച് കാനം പറഞ്ഞു.