വിഴിഞ്ഞം: കർഷകർക്ക് വിത്തും വളവും സൗജന്യമായി വിതരണം ചെയ്യുന്നതിനുംകർഷകർ ഉത്പാദിപ്പിക്കുന്ന വിവിധ ഇനം പച്ചക്കറി, നെല്ല്, മരിച്ചീനി തുടങ്ങിയവയ്ക്ക് താങ്ങുവില നിശ്ചയിക്കാനും ഗവണമെന്റുകൾ തയ്യാറാകണമെന്ന് കിസാൻ ജനത കോവളം നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു. . ജനതാദൾ (എസ്) കോവളം നിയോജകമണ്ഡലം സെക്രട്ടറി ജി. മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജനതാദൾ എസ് ദേശീയ ജനറൽ സെക്രട്ടറി ഡോ.എ.ലോഹിതദാസ് ഉദ്ഘാടനം ചെയ്തു. ജനതാദൾ (എസ്) കോവളം നിയോജകമണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു, റ്റി രാജേന്ദ്രൻ, വി.രത്നരാജ്, പാലപ്പൂര് സുരേഷ്കുമാർ, മണ്ണക്കല്ല് രാജൻ, റ്റി.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ:

റ്റി.വിജയൻ (പ്രസിഡന്റ്) എസ്.ആർ സത്യദാസ്, എം രാജഗോപാൽ (വൈസ്. പ്രസിഡന്റുമാർ) അഡ്വ. എസ് വിജയകുമാർ ആർ. ബാഹുലേയൻ (സെക്രട്ടറിമാർ)