accident-death

മലയിൻകീഴ്: പേയാട് സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ മലയാളം അദ്ധ്യാപിക പള്ളിച്ചൽ പെരുംകോട് തിരുഹൃദയ ഭവനിൽ ഡി. ഗീത (41) റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാറിടിച്ച് മരിച്ചു. ഇന്നലെ രാവിലെ 9ന് കുണ്ടമൺകടവ് ഭാഗത്തുവച്ചാണ് അപകടമുണ്ടായത്. സ്കൂളിലേക്ക് പോകാൻ ബസിറങ്ങി റോഡ് മുറിച്ചുകടക്കവേ തിരുവനന്തപുരം ഭാഗത്തുനിന്ന് കാട്ടാക്കടയിലേക്ക് പോവുകയായിരുന്ന കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മൃതദേഹം വിളപ്പിൽശാല പൊലീസ് ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൊട്ടമൂട് ആർ.സി ചർച്ച് സെമിത്തേരിയിൽ സംസ്കരിച്ചു. ഭർത്താവ്: ബിജുകുമാർ. മക്കൾ: പ്രണവ്, ജസ് മരിയ. സഹോദരങ്ങൾ: ജോസ്, ജ്യോതി.