തിരുവനന്തപുരം:കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കഷൻ സെല്ലിന്റെ കീഴിൽ പുതിയതായി തുടങ്ങുന്ന ഡി.സി.എ,ഓട്ടോകാഡ്(2ഡി, ത്രീഡി), വെബ് ഡിസൈനിംഗ്,സി, സി++, ജാവ, പൈതോൺ പ്രോഗ്രാമിംഗ്,കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ് ഓഫീസ്,ഡാറ്റ എൻട്രി, റ്റാലി, ഡി.റ്റി.പി, ബ്യൂട്ടീഷ്യൻ, സാരി ഡിസൈനിംഗ്, ബെഡ്‌സ് ആൻഡ് സീക്വൻസ് വർക്ക്,ആരി വർക്ക്, ഹാൻഡ് എംപ്രോയിഡറി, സ്റ്റിച്ചിംഗ്(ബ്ലൗസ്, ചുരിദാർ, ഫ്രോക്ക്) എന്നീ കോഴ്‌സുകളുടെ ഒഴിവുള്ള സീറ്റിലേക്കും അപേക്ഷിക്കാം. ആൺ കുട്ടികൾക്കും അപേക്ഷിക്കാം. ഫോൺ 0471-2490670.