തിരുവനന്തപുരം:ടേക്ക് എ ബ്രേക്ക് ടോയ്ലെറ്റുകൾ ട്രാക്ക് ചെയ്യുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ ഉടൻ ലഭ്യമാക്കുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു.നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിൽ ഉൾപ്പെടുത്തി പാപ്പനംകോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിർമിച്ച ടേക്ക് എ ബ്രേക്ക് ടോയ്ലെറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ടേക്ക് എ ബ്രേക്ക് കെട്ടിടങ്ങൾ ഒരുക്കുന്നത് യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാകുമെന്ന് പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി ആന്റണി രാജു പറഞ്ഞു. മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, നഗരസഭ സെക്രട്ടറി ബിനു ഫ്രാൻസിസ് മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.