തിരുവനന്തപുരം:വേലുത്തമ്പി ദളവയ്ക്ക് അർഹമായ പ്രാധാന്യം നൽകുമെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. വേലുത്തമ്പി ദളവാ നാഷണൽ ഫൗണ്ടേഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വേലുത്തമ്പി ദളവയുടെ 257-ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അദ്ദേഹത്തിന്റെ തലക്കുളത്തെ ജന്മഗൃഹം ദേശീയ സ്മാരകമാക്കാനും വരും തലമുറയ്ക്കുവേണ്ടി തിരുവനന്തപുരം ആസ്ഥാനമാക്കി വേലുത്തമ്പി ദളവാ പഠനകേന്ദ്രം സ്ഥാപിക്കുന്നതിന് സർക്കാരുമായി ആലോചിക്കുമെന്നും ജി.ആർ.അനിൽ പറഞ്ഞു. ചെയർമാൻ കെ. മഹേശ്വരൻ അദ്ധ്യക്ഷനായി.കൗൺസിലർ പി. അശോക് കുമാർ, വട്ടിയൂർക്കാവ് രവി, കാർത്തികേയൻ നായർ, മഞ്ചത്തല സുരേഷ്, ശിൽപി കുന്നുവിള മുരളി, മലയിൻകീഴ് വേണുഗോപാൽ, തിരക്കഥാകൃത്ത് ടി. രാജേന്ദ്രൻ, വിശ്വംഭരൻ നായർ, പ്രേമചന്ദ്രൻ, ഗോപകുമാർ, ജനറൽ സെക്രട്ടറി കോട്ടുകാൽ ശ്രീകുമാർ, വി. സുകുമാരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

വേലുത്തമ്പി ദളവ ഫൗണ്ടേഷൻ

തിരുവനന്തപുരം: വേലുത്തമ്പി ദളവ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ജയന്തി ആഘോഷങ്ങൾ ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു. വേലുത്തമ്പി ദളവ ഫൗണ്ടേഷൻ ചെയർമാൻ രാജീവ് ചാരച്ചിറ അദ്ധ്യക്ഷത വഹിച്ചു.മുൻ കൗൺസിലർ ആർ. ഹരികുമാർ, പ്രോഫ. രാജഗോപാലപിള്ള, ഫിലിപ്പ് ജോസഫ് പുത്തൻചിറ, എൻ. എസ്. ഷാജികുമാർ, വി. പത്മകുമാർ, സോയ ബി. രാജേന്ദ്രൻ, പട്ടം സുധീർ, പട്ടം തുളസി, കെ. ആർ. ക്ലീറ്റസ്, മാത്യു വിൻസെന്റ്, എന്നിവർ പങ്കെടുത്തു.