kpsta

പാറശാല: സർവ്വീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകർക്ക് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പാറശാല ഉപജില്ലയുടെ നേതൃത്വത്തിൽ യാത്ര അയപ്പ് നൽകി. പാറശാല ശ്രീലക്ഷ്മി ഓഡിറ്റോറിയത്തിൽ നടന്ന 'ഹൃദയപൂർവം 2022 ' യാത്ര അയപ്പ് സമ്മേളനം മുൻ മന്ത്രി വി.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്തു. സബ്ജില്ല ട്രഷറർ വിപിൻ വി.പി അദ്ധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.രാജ്‌മോഹൻ, കേരള സ്റ്റേറ്റ് സവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് ആർ.പ്രഭാകരൻ തമ്പി, ജി.ആർ.ജിനിൽജോസ്, നെയ്യാറ്റിൻകര പ്രിൻസ്, എൻ.സാബു,അയിര ടി.സനൽകുമാർ,എസ്.എസ്.ലളിത്, ജയരാജ്, ഷിജിത് ശ്രീധർ, എൻ.ശ്രീകുമാർ, മേരി ഡെയ്‌സ്‌ലെറ്റ്,​ സെക്രട്ടറി ആർ.സന്തോഷ്‌കുമാർ,​ സംസ്ഥാന കൗൺസിലർ ഐ.ശ്രീലേഖ, എന്നിവർ പങ്കെടുത്തു. സവീസിൽ നിന്നും വിരമിക്കുന്ന സെറ്റോ ജനറൽ കൺവീനറും കെ.പി.എസ്.ടി.എ മുൻ സംസ്ഥാന പ്രസിഡന്റുമായ എം.സലാഹുദീൻ, സംസ്ഥാന വൈസ് പ്രസിഡന്റ് നിസാം ചിതറ, ട്രഷറർ എസ്.സന്തോഷ്‌കുമാർ, എം.കെ.ഉദയകുമാർ, ടി. സെലിൻ,കെ.എസ്. മോഹന്കുമാർ,പി.ജെ.ഷിബു, വി.എം.പുഷ്‌പബായ്, ക്രിസ്റ്റൽ രാജം എന്നിവരെ ആദരിച്ചു.