1

വിഴിഞ്ഞം: മൈക്ക് സെറ്റ് കട കുത്തിത്തുറന്ന് മോഷണം. വിഴിഞ്ഞം പുളിങ്കുടി പ്രിയദർശിനി നഗറിൽ ആർ.വി ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ ജയന്റെ കടയിലാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്. മോഷണം പോയ ആംബ്ലിഫയറുകൾ കടയുടെ സമീപത്തെ വാട്ടർ ടാങ്കിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കടയുടെ ഷട്ടറിന്റെ പൂട്ടുകൾ തകർത്താണ് മോഷണം നടത്തിയത്. 3 ലക്ഷം രൂപ വിലവരുന്ന രണ്ട് ആംബ്ലിഫയറുകളാണ് നഷ്ടപ്പെട്ടത്. വിഴിഞ്ഞം പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.