
ഉദിയൻകുളങ്ങര : വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 98 - മത് സമാധി വാർഷിക ദിനത്തിൽ പുരോഗമന കലാ സാഹിത്യ സംഘം പാറശാല മേഖലാ കമ്മിറ്റി സംഘടിപ്പിച്ച നവോത്ഥാന ജാഗ്രതാ സദസ് സംഘടിപ്പിച്ചു.വൈകുണ്ഡ സ്വാമി ഗുരുപരമ്പരയിലെ സ്വാമിത്തോപ്പ് പതിയിലെ അടിയാർകൾ ബാലജാപതി ഉദ്ഘാടനം ചെയ്ത സദസിൽ പുരോഗമന കലാ സഹിത്യസംഘം മേഖലാ പ്രസിഡന്റ് വി.എം.ശിവരാമൻ അദ്ധ്യക്ഷത വഹിച്ചു.സിനിമാ താരം പ്രേംകുമാർ,ഡോ.എം.എ. സിദ്ദിഖ്, സിപിഎം പാറശാല ഏരിയ സെക്രട്ടറി അഡ്വ.എസ്.അജയകുമാർ,ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ.സലൂജ,പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ചു സ്മിത,കവിരാജ് കലാലയം,പാറശാല വിജയൻ,കെ.ജി.സൂരജ് തുടങ്ങിയവർ സംസാരിച്ചു.