തിരുവനന്തപുരം : പബ്ലിക്‌ഹെൽത്ത് നഴ്സുമാരെ ടൂട്ടർമാരായി നിയമിച്ച ഉത്തരവ് അകാരണമായി മരവിപ്പിച്ച ആരോഗ്യവകുപ്പ് ഡയറക്ടറുടെ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവൺമെന്റ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സസ് ആൻഡ് സൂപ്പർവൈസേഴ്സ് യൂണിയൻ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിനു മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരം ആരംഭിച്ചു.

മുൻ ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജയശ്രീ.പി.കെ അദ്ധ്യക്ഷത വഹിച്ചു.ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ,സംസ്ഥാന സെക്രട്ടറി എസ്.സജീവ്,നോർത്ത് ജില്ലാ സെക്രട്ടറി കെ.സുരകുമാർ,യൂണിയൻ ജനറൽ സെക്രട്ടറി രേണുകുമാരി.എസ്, ഹെൽത്ത് ഇൻസ്‌പെക്‌ടേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ബൈജുകുമാർ തങ്കപ്പൻ, വൈസ്‌ പ്രസിഡന്റ് ആശാലത.സി.എസ്, സെക്രട്ടറി ബീന.ടി തുടങ്ങിയവർ സംസാരിച്ചു.മേരി ജോസഫ്, മിനിദേവൻ, സരസ്വതി.ടി.പി,ജയലക്ഷ്മി,ഷൈലബീവി, സന്ധ്യ.ബി.എ,നാൻസി,ദീപ.എൻ, സാവിത്രി.എം,പി.ഹരീന്ദ്രനാഥ്,ജെ.ശിവരാജൻ, എസ്.അജയകുമാർ,സതീഷ് കണ്ടല,പി.ശ്രീകുമാർ, എസ്.ആർ.രാഖേഷ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.