തിരുവനന്തപുരം : പാചക വാതക വിലവർദ്ധനയ്ക്കെതിരെ സി.എം.പി മഹിളാ വിഭാഗമായ കേരള മഹിളാ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ 10ന് അടുപ്പ് കൂട്ടി പ്രതിഷേധിക്കും.ജില്ലയിലെ 100 കേന്ദ്രങ്ങളിൽ മഹിളകളുടെയും കുടുംബങ്ങളുടെയും നേതൃത്വത്തിൽ സമരം നടത്താൻ മഹിളാ ഫെഡറേഷൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.സി.എം.പി ജില്ല സെക്രട്ടറി എം.ആർ.മനോജ് ഉദ്ഘാടനം ചെയ്തു.