പൂവാർ: പുതിയതുറ (കൊച്ചെടത്വ ) സെന്റ് നിക്കോളാസ് ദേവാലയത്തിൽ അശ്വാരൂഢസേനയുടെ അകമ്പടിയോടെ വിശുദ്ധ ഗീവർഗീസിന്റെ തിരു രൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തെെ തുടർന്ന് റവ.മോൺ.സി. ജോസഫ് മുഖ്യ കാർമികനായ സന്ധ്യാ വന്ദന ശുശ്രൂഷ നടക്കും. പ്രവാസി ദിനമായി ആഘോഷിച്ച ഇന്നലെ മലയാളം, തമിഴ് ഭാഷകളിലും, സീറോ മലങ്കര റീത്തിലും കുർബാന നടന്നു. കെ.എസ്.ആർ.ടി.സി ഇന്ന് മുതൽ തീർത്ഥാടന കേന്ദ്രത്തിലേക്കും തിരിച്ചും ബസ് സർവീസുകൾ പൂവാർ ഡിപ്പോയിൽ നിന്നാരംഭിക്കും.തിരുനാൾ സമാപന ദിവസമായ ഞായറാഴ്ച തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ പുതിയ ഇടയൻ മോസ്റ്റ്.റവ.ഡോ. തോമസ് ജെ നെറ്റോ മെത്രാപ്പൊലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടത്തുന്ന പൊന്തിഫിക്കൽ സമൂഹ ദിവ്യബലിയോടുകൂടി തിരുനാൾ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും.