പോത്തൻകോട്: നിറുത്തിയിട്ടിരുന്ന സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ച് ടെക്‌നോസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനും ബസ് ട്രാൻസ്‌പോർട്ട് ഫെഡറേഷൻ ( സി.ഐ.ടി.യു )​ ജില്ലാ വൈസ് പ്രസിഡന്റുമായ കരൂർ പദ്മനാഭത്തിൽ ജയശങ്കറിന് (51) പരിക്കേറ്റു. കരൂരിൽ നിന്ന് പോത്തൻകോട്ടേയ്ക്ക് പോകുംവഴി കാരുണ്യ ആശുപത്രിക്ക് സമീപം സ്‌കൂട്ടർ നിറുത്തിയപ്പോൾ അമിത വേഗത്തിലെത്തിയ കാർ ജയശങ്കറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ് നട്ടെല്ലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. സ്‌കൂട്ടറിനെ സമീപം നിറുത്തിയിട്ടിരുന്ന ടെമ്പോ വാനിലേക്ക് ഇടിച്ചുകയറ്റിയാണ് കാർ നിന്നത്. പരിക്കേറ്റ ജയശങ്കറിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.