
വിതുര:ആഹാരം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒാട്ടോ റിക്ഷാ ഡ്രൈവർ മരിച്ചു.വിതുര ചായം മാടൻപാറ ബിജുവിലാസത്തിൽ വിശ്വനാഥന്റെയും വസന്തയുടേയും മകൻ ബിജു (39) ആണ് മരിച്ചത്.മാർച്ച് 28 ന് തൊളിക്കോട് പനയ്ക്കോട് കുര്യാത്തിയിൽ ബന്ധുവിൻെറ വീട്ടിൽ വച്ചാണ് അപകടമുണ്ടായത്.37 ദിവസം ആശുപത്രിയിലായിരുന്ന ബിജു വെള്ളിയാഴ്ച മരിച്ചു.